യു എസില്‍ ഹൈന്ദവ ദേവാലയത്തിന് നേരെ ആക്രമണം

seattleവാഷിങ്ടണ്‍: യു എസില്‍ ഹൈന്ദവ ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അതിക്രമം. വടക്കന്‍ യു എസിലെ സിയാറ്റിനിലെ ഹിന്ദു ക്ഷേത്രത്തിലാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രത്തില്‍ ഇന്ന്ശിവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് അക്രമം.

രണ്ട് ദശാബ്ദം മുമ്പ് നിര്‍മിച്ച ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം നടന്നുകൊണ്ടിരിക്കവെയാണ് സംഭവം. അക്രമികള്‍ ക്ഷേത്രത്തിന്റെ ചുവരുകളില്‍ ‘ഗെറ്റ് ഔട്ട്’ എന്ന് എഴുതുകയും മതനിന്ദാ സന്ദേശങ്ങള്‍ സ്‌പ്രേ പെയിന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. ക്ഷേത്രത്തിന് നേരെയുണ്ടായ അക്രമം യു എസിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ ഹിന്ദു അമേരിക്കന്‍ സേവ സംഘം കേസ് നല്‍കിയിട്ടുണ്ട്.

സ്‌നോഹോമിഷ് കൗണ്ടി ഷെരീഫ് വകുപ്പ് കേസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതിര്‍ന്ന കൗണ്ടി ഉദ്യോഗസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ഇതിന് മുമ്പും പല തവണ യു എസിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top