യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കണോ…. വഴിയുണ്ട്

നമ്മുടെ ശരീരം പ്യൂരിൻസ് എന്നറിയപ്പെടുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലും പാനീയങ്ങളിലുമാണ് പ്യൂരിനുകൾ സാധാരണയായി കാണപ്പെടുന്നത്.അതിനാൽ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന്,വീട്ടിൽനിന്ന് തന്നെ പരിഹാരം നോക്കിയാലോ.

– ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുന്നത് വൃക്കയിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കും.അതിനാൽ ഒരു വാട്ടർ ബോട്ടിൽ എപ്പോഴും കൊണ്ടുപോകുന്നതും, ഓരോ മണിക്കൂറിലും കുറച്ച് സിപ്പുകൾ എടുക്കുന്നതും നല്ലതായിരിക്കും.

– ചുവന്ന മാംസം, മത്സ്യം, അവയവ മാംസം തുടങ്ങിയ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും,യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പ്യൂരിൻ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന മുട്ട കഴിക്കാനും ശ്രമിക്കുക.

– പഞ്ചസാര അധികമായുള്ള പാനീയങ്ങൾ കുടിക്കുന്നത് യൂറിക് ആസിഡ് വർദ്ധിക്കുന്നതിനു  കാരണമാകുന്നതിനാൽ,
പകരമായി വെള്ളം ശീലമാക്കുക

– ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചെറുപയർ, പയർ തുടങ്ങിയ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

– ഓറഞ്ച്, കിവി, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.കാരണം ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്,  യൂറിക് ആസിഡ് രൂപീകരണം തടയാൻ സഹായിക്കും

Share news
error: Content is protected !!
Scroll to Top