Section

malabari-logo-mobile

28 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക പുതുക്കുന്നു

HIGHLIGHTS : Update of electoral roll for by-elections in 28 local wards

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ അംഗങ്ങളുടെ ആകസ്മിക ഒഴിവ് മൂലം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍ പട്ടിക പുതുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക 6 ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 21 വരെ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം.

ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായ അര്‍ഹതപ്പെട്ടവര്‍ക്ക് പേര് ചേര്‍ക്കാം. ഇതിനായി http://www.lsgelection.kerala.gov.in ല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫാറം 5 ല്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അന്തിമ പട്ടിക 30 ന് പ്രസിദ്ധീകരിക്കും.

sameeksha-malabarinews

കരട് പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in ലും ലഭ്യമാണ്.

ഇടുക്കി, കാസര്‍ഗോഡ് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ 28 വാര്‍ഡുകളിലാണ് അംഗങ്ങളുടെ/കൗണ്‍സിലര്‍മാരുടെ ഒഴിവുകള്‍ വന്നിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍ വാര്‍ഡും, തൃശ്ശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം വാര്‍ഡും കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മീനത്തുചേരി വാര്‍ഡും ഇതില്‍ ഉള്‍പ്പെടും. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് അവയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഗ്രാമപഞ്ചായത്തുകളില്‍ അതാത് വാര്‍ഡുകളിലെയും വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!