Section

malabari-logo-mobile

യുപിഎ ഭരണം; ഇ ടിക്ക് കോണ്‍ഗ്രസ്സിനേക്കാള്‍ ശുഭാപ്തി

HIGHLIGHTS : യുപിഎക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് ദേശീയ നേതാവ് എകെ ആന്റണി മുതല്‍ പിസി ചാക്കോ വരെയും എന്‍ സി പി നേതാവ് ശരത് പവാറിനും ആകുലത...

et-mohammed-basheerയുപിഎക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് ദേശീയ നേതാവ് എകെ ആന്റണി മുതല്‍ പിസി ചാക്കോ വരെയും എന്‍ സി പി നേതാവ് ശരത് പവാറിനും ആകുലതകളും സംശയങ്ങളും നിരീക്ഷണങ്ങളും നിലനില്‍ക്കെ ലീഗ് നേതാവും പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഇ ടി മുഹമ്മദ് ബഷീറിന് അധികാരം യുപിഎക്കെന്ന കാര്യത്തില്‍ ഒട്ടും സംശയവുമില്ല.

തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിനിടെ മലബാര്‍ ന്യൂസിന് അനുവദിച്ച സ്‌പെഷ്യല്‍ അഭിമുഖത്തിലാണ് ഇ ടി മനസ്സ് തുറന്നത്.
വികസന രാഷ്ട്രീയം ചൂണ്ടികാട്ടി വോട്ടു തേടുമെന്നും റെയില്‍വേ വികസനത്തിലും വിദ്യഭ്യാസ മേഖലയിലും ഏറെ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ടെന്നും ബഷീര്‍ വ്യക്തമാക്കി.

sameeksha-malabarinews

ഇടതു സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെല്ലും ആശങ്കയില്ലെന്നും കോണ്‍ഗ്രസ്സ് പാര പണിയുകയില്ലെന്നും ഇ ടി തീര്‍ത്തു പറഞ്ഞു. ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും യുഡിഎഫ് നില മെച്ചപെടുത്തുമെന്ന് പ്രവചിച്ച ഇ ടി അത് എത്രയാവുമെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!