30 ശതമാനം വരെ ഡിസ്‌കൗണ്ട് ; ഖാദി സില്‍ക്ക് ഫെസ്റ്റിന് തുടക്കമായി

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഖാദി സില്‍ക്ക് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ചെറുട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയില്‍ മാര്‍ച്ച് 4 മുതല്‍ 22 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. ആകര്‍ഷകങ്ങളായ ഖാദി റീല്‍ഡ് സില്‍ക്ക്, ജൂട്ട് സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, പ്രിന്റഡ് സില്‍ക്ക്, പയ്യന്നൂര്‍ പട്ട്, ശ്രീകൃഷ്ണപുരം പട്ട്, ചിതലി പട്ട്, അനന്തപുരി പട്ട്, ടിഎന്‍ആര്‍ ഡ്യൂപയന്‍ സില്‍ക്ക് എന്നിവ ഫെസ്റ്റില്‍ ലഭ്യമാണ്.

ചടങ്ങില്‍ പ്രൊജക്ട് ഓഫീസര്‍ കെ.ഷിബി അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ഫെഡറല്‍ ബാങ്ക് ചെറൂട്ടിറോഡ് ബ്രാഞ്ച് സീനിയര്‍ മാനേജര്‍ പ്രവീണ്‍ കെ പ്രഭാകര്‍ ഏറ്റുവാങ്ങി. വില്ലേജ് ഇന്റസ്ട്രീസ് ഓഫീസര്‍ വിനോദ് കരുമാനി സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് ഷൈന്‍ ഇ ജോസഫ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top