
തിരൂർ : പറവണ്ണയിൽ രാത്രി വീട്ടിലെത്തി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച യുപി സ്വദേശിയെ നാട്ടുകാർ പിടികൂടി. ഉത്തർപ്രദേശ് ബൽറാംപുർ ഡോൽപുർ സ്വദേശി സിന്ധൂർ ബസാർ ഷമീന (35)യെയാണ് തിരൂർ എസ്എച്ച്ഒ വിഷ്ണു അറസ്റ്റ് ചെയ്തത്.
പറവണ്ണ ആലിൻചുവടിൽ ഞായർ രാത്രി ഏഴിനാണ് സംഭവം. വീട്ടിലെ ഗ്രില്ലിൽ പിടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
ഓടി വന്ന കുട്ടിയുടെ പിതാവിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ചേർന്ന് പിടികൂടിയാണ് പൊലീസിന് കൈമാറിയത്. പ്രതിയെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




