ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു

സൂറത്ത്: ഗുജറാത്ത് സൂറത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി വിദ്യാർത്ഥി ചികിത്സയ്ക്കിടെ മരിച്ചു. തൃശ്ശൂർ സ്വദേശിയായ അദ്വൈത എം നായർ ആണ് മരിച്ചത്. രാത്രി കെട്ടിടത്തില്‍ നിന്ന് ചാടിയാണ് എൻജിനീയറിംഗ് വിദ്യാർത്ഥിയായ അദ്വൈത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരണം സ്ഥിരീകരിച്ചു.

വിദ്യാർത്ഥിക്ക് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് സഹപാഠികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചികിത്സ പിഴവ് ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. 24 മണിക്കൂറും കോളേജിൽ മെഡിക്കൽ സേവനം ഉണ്ടാകുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് പിന്നാലെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം ഹോസ്റ്റൽ വാർഡിനെതിരെ ആവശ്യമെങ്കിൽ നടപടി ഉണ്ടാകുമെന്നും സൂറത്ത് എസിപി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top