ആനങ്ങാടി റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന അശാസ്ത്രീയ നിര്‍മ്മാണം; ഡി വൈ എഫ് ഐ പ്രതിഷേധം നടത്തി

വള്ളിക്കുന്ന്: ആനങ്ങാടി റെയില്‍വേ ഗേറ്റിനോട് ചേര്‍ന്നു ആശാസ്ത്രീയവും അപകടകാരവുമായി നിര്‍മിച്ച ഓവുചാലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ അരിയല്ലൂര്‍ വള്ളിക്കുന്നു മേഖലകമ്മിറ്റികള്‍ സംയുക്തമായി പ്രതിഷേധ സമരം നടത്തി.

നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. ഇതുമായി ബന്ധപ്പെട്ടു നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥ പരിശോധിച്ചു നടപടി എടുക്കണമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ സമരം സിപിഐഎം തിരൂരങ്ങാടി എരിയ കമ്മിറ്റി അംഗം വിനീഷ് പാറോല്‍ ഉത്ഘാടനം ചെയ്തു. അഖില്‍ മംഗലശ്ശേരി സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഹരീഷ് വള്ളിക്കുന്നു അധ്യക്ഷനായി. അമല്‍ദാസ് ചട്ടിക്കല്‍ നന്ദി പറഞ്ഞു..

 

Share news
error: Content is protected !!
Scroll to Top