
കോഴിക്കോട്: നഗരത്തിലും പരിസരത്തും എണ്ണപ്പലഹാരവും ചെറുകടികളുമുണ്ടാക്കി വിതരണം നടത്തുന്ന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ രണ്ട് സ്ഥാപനങ്ങള്‍ പൂട്ടി. പാളയം സിപി ബസാറിലെ അഖില്‍ ട്രേഡേഴ്സ്, മാവൂര്‍ റോഡില്‍ നാഷണല്‍ ഹോസ്പിറ്റലിന് പിന്നിലുള്ള എണ്ണക്കടി നിര്‍മാണ യൂണിറ്റ് എന്നിവയാണ് പൂട്ടിയത്. ഇവിടെ വിതരണത്തിനായി തയ്യാറാക്കിയ 100 കിലോ എണ്ണക്കടി നശിപ്പിക്കാന്‍ നഗര സഭാ ആരോഗ്യവിഭാഗത്തിന് കൈമാറി. 50 കിലോ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും പൂട്ടി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം മൊബൈല്‍ ലാബില്‍ പരിശോധിച്ചു. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയും പരിശോധിച്ചു.
അസി. കമീഷണര്‍ എ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ആര്‍ ജിതിന്‍, ജോസഫ് കുര്യാക്കോസ്, എസ് അര്‍ജുന്‍ എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




