തിരുവനന്തപുരം: സംസ്ഥനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഉയര്‍ന്ന അള്‍ട്രാവൈലറ്റ് സൂചിക രേഖപ്പെടുത്തി. ഇതെടുര്‍ന്ന് പൊതുജനങ്ങള്‍ സുരക്ഷിതമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അട്രാവൈലറ്റ് രശ്മികള്‍ കൂടുതലായി ശരീരത്തില്‍ ഏറ്റുകഴിഞ്ഞാല്‍ അത് ത്വക്ക് രോഗങ്ങള്‍ക്കും സൂര്യതാപത്തിനും നേത്ര രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കും.
പകല്‍ 10 മണി മുതല്‍ വൈകീട്ട് 3 മണിവരെയുളള സമയത്താണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ കൊട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം മൊത്തം മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രം എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.




