Section

malabari-logo-mobile

തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക നവജീവന്‍ പുരസ്‌ക്കാരം യു.കലാനാഥന്‍ മാസ്റ്റര്‍ക്ക്

HIGHLIGHTS : U. Kalanathan Master receives Thampreri Gopalakrishnan Master Memorial Navjeevan Award

പരപ്പനങ്ങാടി:ഗ്രന്ഥശാല പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം നവജീവന്‍ വായനശാല നല്‍കുന്ന പ്രഥമ പുരസ്‌ക്കാരത്തിന് വള്ളിക്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും യുക്തിവാദിയും ശാസ്ത്ര പ്രചാരകനും പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായ യു.കലാനാഥന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു.

ജൂണ്‍ 12ന് ഞായറാഴ്ച രാവിലെ 9.30 ന് പരപ്പനങ്ങാടി ഫെഡറല്‍ ബാങ്കിന് സമീപത്തെ പുളിക്കലത്ത് ഹാളില്‍ വെച്ച് മുന്‍ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് യു.കലാനാഥന്‍ മാസ്റ്റര്‍ക്ക് പുരസ്‌ക്കാരം സമര്‍പ്പിക്കും.
20000 രൂപയും ശില്പവും പ്രശസ്തിപത്രവും ചടങ്ങില്‍ കലാനാഥന്‍ മാസ്റ്റര്‍ക്ക് ഉപഹാരമായി നല്‍കും.

sameeksha-malabarinews

ചടങ്ങില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍ മുഖ്യാതിഥിയാവും.സാംസ്‌ക്കാരിക പൊതുരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകയും മലയാളം സര്‍വ്വകലാശാലയിലെ അധ്യാപികയുമായ ഡോ. ടി വി സുനീത ടീച്ചര്‍ അധ്യക്ഷയായി റഫീഖ് മംഗലശ്ശേരി, ശ്രീജിത് അരിയല്ലൂര്‍, റഷീദ് പരപ്പനങ്ങാടി തുടങ്ങിയവരടങ്ങിയ ഒന്‍പത് അംഗ പുരസ്‌ക്കാര നിര്‍ണ്ണയ സമിതിയാണ് പ്രഥമ പുരസ്‌ക്കാരത്തിന് യു.കലാനാഥന്‍ മാസ്റ്ററെ തിരഞ്ഞെടുത്തത്.

പരിപാടിയുടെ വിജയത്തിനായി ടി.കെ അരവിന്ദന്‍ ചെയര്‍മാനും
സനില്‍ നടുവത്ത് ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!