കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണു; ആലപ്പുഴയിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ കിടപ്പുമുറിയിൽ ഇരുത്തിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top