ആനച്ചാല്‍: ഇടുക്കി ആനച്ചാല്‍ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ആനച്ചാല്‍ ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
റിസോര്‍ട്ട് നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് ഇവരുടെ മുകളിലേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. റിസോര്‍ട്ടിനായി സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണിനടിയില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. വൈകീട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



