കക്കാട് ചെറുമുക്ക് റോഡില്‍ തെരുവുനായ ശല്യം രൂക്ഷം. കക്കാട് സ്വദേശികളായ രണ്ടു സ്ത്രീകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കാട് സ്വദേശി വട്ടപറമ്പന്‍ കദീജ (62),പോക്കാട്ട് കാദറിന്റെ ഭാര്യ ബുഷ്‌റ എന്നിവര്‍ക്കാണ് കടിയേറ്റത്.
നായയുടെ കടിയേറ്റ ഇരുവരും അയല്‍വാസികളാണ്. ആദ്യ ഖദീജയ്ക്കും പിന്നെ ബുഷ്‌റക്കും കടിയേല്‍ക്കുകയായിരുന്നു.
ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് കാണിച്ച് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു. കക്കാട് സ്‌കൂള്‍ മദ്രസ എന്നിവിടങ്ങളിലേക്ക് രാവിലെ കുട്ടികള്‍ പോകുന്ന പ്രധാന റോഡാണ് ഇത് തെരുവ് നായ ശല്യം രൂക്ഷമായതോടെ കുട്ടികള്‍ സ്ത്രീകളും പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ഈ പ്രദേശത്ത്. രാവിലെ 8. 30നും 9 മണിക്ക് ആണ് ഇരുവര്‍ക്കും കടിയേറ്റത്.




