ബയോകെമിസ്ട്രി ഗസ്റ്റ് അധ്യാപകൻ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ബയോകെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 15നു രാവിലെ 11നു നടക്കും. യൂ.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.
ന്യക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിന്റെ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. സെപ്റ്റംബർ 26, വൈകിട്ട് മൂന്നു വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
സ്‌പെഷ്യൽ എഡ്യൂക്കേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591.
അറബിക് ഗസ്റ്റ് അധ്യാപക ഒഴിവ്
തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 0490 2346027, brennencollege@gmail.com.
മെഡിക്കൽ ഓഫീസർ കരാർ നിയമനം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷന്റെ തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, വയനാട് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന പഞ്ചകർമ്മ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ബി.എ.എം.എസ് (ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളത്). പ്രായം 50 കവിയരുത്. കരാർ കാലാവധി ഒരു വർഷം. ശമ്പളം 25,000 രൂപ. കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
വിശദമായ ബയോഡാറ്റാ സഹിതം sctfed@gmail.com ലോ, മാനേജിങ് ഡയറക്ടറുടെ പേരിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെപ്റ്റംബർ 15 നകം ലഭിക്കണം.
ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഒഴിവുകൾ
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലെ ജുഡീഷ്യൽ അംഗത്തിന്റെയും വയനാട്, കൊല്ലം ജില്ലാ കമ്മിഷനുകളിലെ പ്രസിഡന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 14നകം നൽകണം. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും www.consumeraffairs.kerala.gov.in ൽ ലഭിക്കും.




