തിരൂരില്‍ കക്ക വാരാനിറങ്ങിയ സംഘത്തിന്റെ തോണി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു; രണ്ട് പേര്‍ക്കായി തെരച്ചില്‍

തിരൂര്‍ പുറത്തൂരില്‍ കക്ക വാരാനിറങ്ങിയ സംഘത്തിന്റെ തോണി മറിഞ്ഞ് രണ്ട് മരണം. ബന്ധുക്കളായ ഈന്തു കാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ, വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം,കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരെയാണ് കാണാതായത്.

ഇന്നലെ വൈകീട്ട് 8 മണിയോടെയാണ് സംഭവം. ഏഴംഗസംഘമാണ് കക്ക വരാന്‍ പുഴയില്‍ പോയത്. കക്ക വാരി തിരിച്ച് വരുന്നതിനിടയിലാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരം കക്ക വാരാന്‍ പോകുന്ന അയല്‍വാസികള്‍ കൂടിയായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ടവര്‍ ആലത്തിയൂര്‍ ഇബിച്ചി ബാവ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാട്ടുകാര്‍, പൊലീസ്, റവന്യൂ സംഘങ്ങളുടെ നേതൃത്വത്തില്‍ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top