മണ്ണാര്‍ക്കാട് പാത്രക്കടവ് കുരുത്തിച്ചാലില്‍ കുന്തിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് കാടാമ്പുഴ സ്വദേശികളെ കാണാതായി. കാടാമ്പുഴ ചിത്രപ്പള്ളി വീട്ടില്‍ കുട്ടിഹംസയുടെ മകന്‍ മുഹമ്മദലി(23), വെട്ടിക്കാടന്‍ ഗിയാസുദ്ധീന്‍ മകന്‍ ഇര്‍ഫാന്‍(20), എന്നിവരെയാണ് കാണാതായത്. ഒഴുക്കില്‍ പെട്ട ഒരാള്‍ രക്ഷപ്പെട്ടു. തറയില്‍ അബൂബക്കറിന്റെ മകന്‍ സുഹൈലാണ് രക്ഷപ്പെട്ടത്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടങ്ങിലും മരക്കൊമ്പില്‍ പിടുത്തം കിട്ടുകയായിരുന്നു.
കുളിക്കാനിറങ്ങിയ സംഘത്തില്‍ ആറുപേരുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചരമണിയോടെയാണ ്‌അപകടമുണ്ടായത്. പെട്ടന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു,
പോലീസും ഫയര്‍ഫോഴ്‌സുമടക്കം തെരിച്ചില്‍ നടത്തി. സ്ഥലത്ത് കനത്ത മഴകാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുര്‍ഘടമായിരിക്കുകയാണ്.. പുഴയിലേക്ക് ഇറങ്ങാന്‍ പറ്റാത്ത അത്ര ഒഴുക്കാണ്. രാത്രിയില്‍ നിര്‍ത്തിവെച്ച തിരിച്ചില്‍ രാവിലെ പുനരാരംഭിച്ചു.
കനത്ത മഴകാരണം പാലക്കാട് മണ്ണാര്‍കാട് ദേശീയപാതയില്‍ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുമുണ്ട്.




