കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പരപ്പനങ്ങാടി ഹാര്‍ബര്‍ പരിസരത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വി അബ്ദുറഹ്മാന്‍ എം.എല്‍.എ നേതൃത്വം നല്‍കുന്നു.

താനൂര്‍: കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

താനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നും കടലില്‍ പോയവരില്‍ ഓരോരുത്തരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുവാനായി കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി സ്‌കൂള്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മരണപ്പെട്ട ഉബൈദിന്റെ നിര്യാണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വി അബ്ദുറഹ്മാന്‍ എം.എല്‍.എ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

പരപ്പനങ്ങാടി ഹാര്‍ബര്‍ പരിസരത്ത് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്. മുങ്ങല്‍ വിദഗ്ധനെ ഉപയോഗപ്പെടുത്തി ഹാര്‍ബര്‍ പരിസരത്തെ പാറക്കെട്ടുകള്‍ക്ക് സമീപം തിരച്ചില്‍ നടത്തി.

വി അബ്ദുറഹ്മാന്‍ എം.എല്‍.എ പ്രദേശത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

 

 

Share news
error: Content is protected !!
Scroll to Top