പരപ്പങ്ങാടി: ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് സ്വദേശികളായ രാജേഷ്, തോട്ടത്തിലകത്ത് ഖാലിദ്(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചതിരിഞ്ഞ് 3.15 നാണ് ചെട്ടിപ്പടി റെയില്‍വേ ഗെയ്റ്റിന് സമീപം ആനപ്പടി കോവിലകം ജംഗ്ഷനില്‍ അപകടം സംഭവിച്ചത്.
ചേളാരി ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും ആനപ്പടി മൂലക്കല്‍ ജംഗ്ഷനില്‍ നിന്നും നെടുവ ഭാഗത്തേക്ക് തിരിയുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ പരപ്പനങ്ങാടി, തിരൂരങ്ങാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



