പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അകലാട് മുഹ്യുദ്ധീന്‍ പള്ളിക്ക് സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നടയാത്രക്കാരിയുള്‍പ്പെടെ രണ്ടുപേർക്ക് പരിക്ക്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കുപറ്റിയ കാല്‍നട യാത്രക്കാരിയായ അകലാട് മുഹ്യുദ്ധീന്‍പള്ളി സ്വദേശിനി കാരയൂര്‍ വീട്ടില്‍ അമ്മിണി (67),ബൈക്ക് യാത്രക്കാരനായ ചാവക്കാട് ഓവുങ്ങല്‍ സ്വദേശി പൊക്കത്തില്ലത്ത് വീട്ടില്‍ സാലിഹ് (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ അകലാട് മൂന്നയിനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



