എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍നിന്ന് ഇന്ന് പുലര്‍ച്ചെ കാണാതായ മൂന്ന് യുവതികളില്‍ രണ്ടുപേരെ കണ്ടെത്തി. യുവതികളില്‍ ഒരാളുടെ കേഴിക്കോടുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
മലയാളികളായ രണ്ടുപേരും ബംഗാള്‍ സ്വദേശിനിയായ ഒരു യുവതിയുമാണ് ഇറങ്ങിപ്പോയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രണ്ടാം നിലയുടെ മുകളിലുള്ള തൂണില്‍ സാരി കെട്ടി തൂക്കി അതുവഴിയാണ് യുവതികള്‍ രക്ഷപെട്ടത്.
മൂന്നുപേരും ബാഗുകളുമായി വൈറ്റില ഹബ്ബിന്റെ ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സംരക്ഷണത്തിന് ആരുമില്ലാത്തവരെ പാര്‍പ്പിക്കുന്നതിനുള്ളതാണ് മഹിളാ മന്ദിരം.



