മധ്യപ്രദേശിലെ ദാമോവില്‍ മലിനജലം കുടിച്ച് രണ്ട് മരണം. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്‌ളാദ് പട്ടേലിന്റെ ലോക്‌സഭ മണ്ഡലത്തിലാണ് സംഭവം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോഗ്യവിദഗ്ധര്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഇവര്‍ മരിച്ചിരുന്നു.
ദാമോയിലെ കഞ്ചേരിയിലാണ് ദാരുണ സംഭവമുണ്ടായത്. മലിനജലം കുടിച്ചത് വഴി ഗുരുതര ഉദരരോഗങ്ങളാണ് ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ആരോഗ്യവിഭാഗം ഗ്രാമത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സച്ചിന്‍ മലായ്യ പറഞ്ഞു. മേഖലയിലെ കിണറുകള്‍ മലിനമായിട്ട് ഏറെക്കാലമായി. ഈ കിണറുകള്‍ ശുദ്ധീകരിക്കണമെന്ന ആവശ്യം ഒരുപാട് കാലമായി ഉയരുന്നുണ്ട്.




