ചര്‍ച്ച പരാജയം;റേഷന്‍ കടകള്‍ അടച്ചു; വ്യാപാരികള്‍ സമരത്തില്‍

തിരുവനന്തപുരം:റേഷന്‍ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷന്‍ വ്യാപാരികള്‍ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം തുടങ്ങി. മുന്‍മന്ത്രിയും എംഎല്‍എയുമായ ടി പി രാമകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. 48 മണിക്കൂര്‍ റേഷന്‍ കടകള്‍ അടച്ചിട്ടാണ് സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ സമരം നടത്തുന്നത്.

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ നല്‍കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ടുദിവസത്തെ സമരം.

കഴിഞ്ഞദിവസം മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top