ചാലിയം: ഫോക്കസ് കലാ കായിക സാംസ്‌ക്കാരിക സംഘടന അംഗങ്ങളുടെ കുടുംബ സംഗമം നടത്തി.ഫറോക്ക് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സജു കെ എബ്രഹാം ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് മോഹന്‍ദാസ് പിന്‍പുറത്ത് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ: നസീര്‍ ചാലിയം മുഖ്യാതിഥിയായി.
സര്‍വ്വീസില്‍ നിന്നും വിരമിച്ച സംഘടനയുടെ അംഗങ്ങളായ ജില്ല ലൈബ്രറി കൗണ്‍സില്‍ സീനിയര്‍ സൂപ്രണ്ട് സി.മനോജ്, ജില്ല കോടതിയില്‍ നിന്നും വിരമിച്ച ബഞ്ച് ക്ലാര്‍ക്ക് പ്രസാദ് കൊളത്തൊടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന പാരാ അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഒ.എം. നാസര്‍, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കാര്‍ത്തിക്ക് കൃഷ്ണ എന്നിവരെ യോഗം അഭിനന്ദിച്ചു.
കടലുണ്ടി ഔട്ട് പോസ്റ്റ് എസ്.ഐ. ടി.പി. സജി, കെ.വി. സന്ദീപ്, ടി.പി. ഗോപാലകൃഷ്ണന്‍, മോഹന്‍ ചാലിയം, ബൈജു അമ്പാളി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.




