സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ,തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരും ഇന്ന് രോഗമുക്തരായിട്ടില്ല. രോഗം ബാധിച്ചവരില്‍ 4 പേര്‍ വിദേശത്തുനിന്ന് എത്തിയവരും 8 പേര്‍ മറ്റ് സംസ്ഥാനങ്ങില്‍ നിന്നും എത്തിയവരാണ്. ഇതില്‍ ആറുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് എത്തിയത്.

642 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 142 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ള. ഇന്ന് 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബ്രേക്ക്ദി ചെയിന്‍, ക്വാറന്റൈന്‍, റിവേഴ്‌സ് ക്വറന്റൈന്‍ എന്നിവ ശക്തമാക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്ക വ്യാപനത്തെ ഭയപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles