ലോക്ക്ഡൗണില്‍ സഹായവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

കോട്ടക്കല്‍: ലോക്ക്ഡൗണില്‍ സഹായവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. വളവന്നൂര്‍ ബാഫഖി യതീംഖാനയിലെ 2014-16 സയന്‍സ് ബാച്ചില്‍ പഠിച്ചിരുന്നവരാണ് കോവിഡ് – 19 ലോക്ക്ഡൗണ്‍ മൂലം ഭക്ഷണത്തിനു വിഷമം അനുഭവിച്ച 37 വീടുകളിലേക്ക് ഭക്ഷണ കിറ്റുകളും, കിഡ്‌നി രോഗിയുടെ ഒരു മാസത്തെ ചികിത്സാ ചെലവും നല്‍കിയത്.

സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജന്‍ മാസ്റ്റര്‍ ഭക്ഷണകിറ്റ് വിതരണം ആദിലിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഷമീം സര്‍ സംസാരിച്ചു.

Related Articles