കൊച്ചി: മുനമ്പുറം പള്ളിപ്പുറം പഴയ ബോട്ട് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകള്‍ കത്തിനശിച്ചു. ഒരു ബോട്ടിന് തീപിടിച്ച ശേഷം സമീപത്തെ ബോട്ടിലേക്ക് തീപടരുകയായിരുന്നു. സാംബന്‍, മുഹമ്മദ് റഹിം എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫിലിക്ക്‌സ്, ലോഡി മിറാക്കള്‍ എന്നീ ബോട്ടുകള്‍കളാണ് കത്തിനശിച്ചത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
ബോട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നത് കാരണം നാട്ടുകാര്‍ക്ക് ബോട്ടിലെത്തി തീ അണക്കാന്‍ സാധിച്ചില്ല. വൈപ്പിന്‍, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




