ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനല്‍ ഇന്ന് ഇന്ന് വൈകിട്ട് ബാര്‍ബഡോസ്, കെന്നിംഗ്ടണ്‍ ഓവലിലാണ് ടി20 ലോകകപ്പ് കലാശപ്പോര്. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ രാത്രി 8.00 മുതല്‍ മത്സരം കാണാം.
ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ചു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്.
ഫൈനല്‍ നടക്കേണ്ട ബാര്‍ബഡോസില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ ബാര്‍ബഡോസ് ദ്വീപിലെ ബ്രിഡ്ജ്ടൗണിന്റെ പലഭാഗങ്ങളിലും ശനിയാഴ്ച മുഴവന്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




