തൂവല്‍ തീരം ബോട്ടപകടം; 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

താനൂര്‍: തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. 50 വയസ് പ്രായമുള്ള സ്ത്രീയും, പന്ത്രണ്ട് വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളും മരണപ്പെട്ടതായാണ് വിവരം.

ഫയര്‍ഫോഴ്‌സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top