തുഫൈല്‍ വധം: ഒരാള്‍കൂടി അറസ്റ്റില്‍

തിരൂര്‍: കൂട്ടായി വാടിക്കലില്‍ തുഫൈല്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. പുറത്തൂര്‍ കാട്ടിലപള്ളി ചെറിയകത്ത് തുഫൈലിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ വാടിക്കല്‍ കുട്ടിയായിന്‍ പുരക്കല്‍ ഫവാസ് (23) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫര്‍ഷാദ് ഫഹദ്, ഫാസില്‍ സഹോദരങ്ങളില്‍ ഇളയവനാണ് ഫവാസ്. ഇതോടെ കേസില്‍ നാല് സഹോദരങ്ങളാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടാണ് വാക്കുതര്‍ക്കത്തിനിടെയാണ് ആറുപേര്‍ തുഫൈലിനെ കുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് തിരൂര്‍ ഡി വൈഎസ്പി സി പ്രേമാനന്ദകൃഷ്ണയുടെ നേതൃത്വത്തില്‍ തിരൂര്‍ പൊലീസ് റെക്കോഡ് വേഗത്തിലാണ് പ്രതികളെയെല്ലാം പിടികൂടിയത്. തിരൂര്‍ മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top