കാര്‍യാത്രികരില്‍നിന്ന് 20 ലക്ഷം തട്ടിയ സംഘം പിടിയില്‍

 

കരിപ്പൂര്‍: കാര്‍ യാത്രക്കാരുടെ 20 ലക്ഷം രൂപ കവര്‍ന്ന ആറംഗ സംഘത്തെ കരിപൂര്‍ പൊലീസ് പിടികൂടി. ജൂലൈ 17ന് നടന്ന സംഭവത്തിലാണ് കരിപ്പൂര്‍ വീരാശ്ശേരി പി വി നിസാര്‍ (31), പൂളക്കത്തൊടി കെ സി മുഹമ്മദ് ഷഫീഖ് (33), നയാബസാര്‍ ചീരു ക്കണ്ടി അബ്ദുനാസര്‍ (35), പൂളക്കത്തൊടി സൈനുല്‍ ആബിദ് (25), ഇരുമ്പിളിയം വലിയകുന്ന് കുന്നത്തൊടി ഇര്‍ഷാദ് (31), കൊല്ലംചിന പെരുവള്ളൂര്‍ ചോലക്കര എ പി മുഹമ്മദ് മുസ്തഫ (31) എന്നിവര്‍ പിടിയിലായത്.

കരിപ്പൂര്‍ നെടുംകളരിയില്‍വച്ച് വളാഞ്ചേരി സ്വദേശിയായ മുസ് തഫയും സുഹൃത്തും സഞ്ചരിച്ച കാറില്‍ നിന്നാണ് മറ്റൊരു കാറിലെത്തിയ സംഘം പണം തട്ടിയത്. മുസ്തഫയുടെ കാര്‍ തടഞ്ഞ് സൈഡ് ഗ്ലാസ് അടിച്ചുതകര്‍ത്ത് ഡാഷ് ബോഡില്‍ സൂക്ഷിച്ച 20 ലക്ഷം രൂപ എടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും നിരവധി മൊബൈല്‍ ഫോണ്‍ നമ്പറുകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച നീല സ്വിഫ്റ്റ് കാറിന്റെ ആര്‍സി ഉടമയെ കണ്ടെത്തിയത്. തുടര്‍ന്ന് കാര്‍ വാടകക്കെടുത്ത ആളുകളു ടെ വിവരം പരിശോധിച്ച് പ്രതിക ളിലേക്കെത്തുകയായിരുന്നു.

കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ എം അബ്ബാസലി, എഎസ്‌ഐ മുരളീ ധരന്‍, ഷിനോജ്, ശ്രീകാന്ത്, പ്രശാന്ത്, അമര്‍നാഥ്, ഋഷികേശ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top