Section

malabari-logo-mobile

ട്രോളിങ്‌ നിരോധനം ഇന്ന്‌ അര്‍ധരാത്രി മുതല്‍: യന്ത്രവത്‌കൃത ബോട്ടുകള്‍ കരക്കടുപ്പിക്കണം

HIGHLIGHTS : തിരുവനന്തപുരം: കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്‌ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായതിനാല്‍ ജില്ലയില്‍ പ്...

തിരുവനന്തപുരം: കേരളത്തിന്റെ തീരക്കടലില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്‌ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായതിനാല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ യന്ത്രവത്‌കൃത ബോട്ടുകളും ഇന്ന്‌ വൈകീട്ട്‌ ഹാര്‍ബര്‍/ജെട്ടികള്‍/ലാന്‍ഡിങ്‌ കേന്ദ്രങ്ങളില്‍ കരക്കടുപ്പിച്ച്‌ കയറ്റിവെക്കണമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരള തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ ഇന്ന്‌ അര്‍ധ രാത്രിക്ക്‌ മുമ്പ്‌ കേരള സമുദ്ര അതിര്‍ത്തി വിട്ട്‌പോകണം. മേല്‍ കാലയളവില്‍ എല്ലാവിധ ട്രോളിങ്‌- മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്‌. ട്രോളിങ്‌ നിരോധനം ലംഘിക്കുന്ന മത്സ്യബന്ധനയാനങ്ങള്‍ പിടിച്ചെടുക്കുകയും കെ.എം.എഫ്‌.ആര്‍ ആക്‌ട്‌ അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന്‌ പോകുന്ന വള്ളങ്ങള്‍ രജിസ്‌ട്രേഷന്‍/ ലൈസന്‍സ്‌ സംബന്ധിച്ച രേഖകള്‍ ഏന്നിവയും ജോലിക്കാരുടെ എണ്ണം, പൂര്‍ണ്ണമായ മേല്‍ വിലാസം തുടങ്ങിയ വിവരങ്ങളും വള്ളം ഉടമ ശേഖരിച്ച്‌ വയ്‌ക്കേണ്ടതും അപകടമുണ്ടായാല്‍ വിവരങ്ങള്‍ ഫിഷറീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ അറിയിക്കേണ്ടതുമാണ്‌. ലൈസന്‍സ്‌ ഇല്ലാത്ത യാനങ്ങള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുത്‌.
കടല്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി പൊന്നാനിഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രേള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. കടല്‍ക്ഷോഭം, മത്സ്യബന്ധനത്തിനിടയിലുളള അപകടം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍ 0494-2666428. കണ്‍ട്രോള്‍ റൂമില്‍ നിന്നു നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാ മത്സ്യത്തൊഴിലാളികളും പാലിക്കുകയും വള്ളങ്ങളില്‍ മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, സുരക്ഷാ കിറ്റുകള്‍ എന്നിവ കരുതുകയും വേണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!