പദയാത്ര മതിയായിരുന്നു….സൈക്കിള്‍ യാത്രയെ പ്രാകുന്ന ഷാഫി പറമ്പില്‍ എംഎല്‍എയുടെ വീഡിയോ ട്രോളര്‍മാര്‍ ആഘോഷിക്കുന്നു

ലൈവാണെന്നറിയാതെ ഷാഫി പറമ്പില്‍ എംഎല്‍എ നടത്തിയ കമന്റുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.
പെട്രോള്‍ വില നൂറ് കടന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ 100 കിലോമീറ്റര്‍ സൈക്കിള്‍ പ്രതിഷേധ യാത്രക്കിടെ ഉണ്ടായ ഒരു ‘പറച്ചിലിന്റെ’ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഷാഫി പറമ്പില്‍ നയിക്കുന്ന സൈക്കിള്‍ ജാഥക്കിടിയില്‍ ക്ഷീണിതനായ ഷാഫി ‘ഞാന്‍ അപ്പഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്’ എന്ന് പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. യാത്രയില്‍ തന്റെ പിറകില്‍ സൈക്കിള്‍ ചവിട്ടുന്നവരോടാണ് ഇക്കാര്യം പറയുന്നത്. അപ്പോള്‍ മുന്നില്‍ ഈ രംഗം ഷൂട്ട് ചെയ്യുന്നവര്‍ ഇത് ലൈവാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇതോടെ തനിക്ക് പറ്റിയഅബദ്ധം മനസ്സിലായ എംഎല്‍എ ‘ഡിലീറ്റ് ചെയ്യ്, ഡിലീറ്റ് ചെയ്യ’്’ എന്ന് പറയുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ ഇടതു ട്രോളര്‍മാര്‍ എടുത്ത് ആര്‍മാദിക്കുന്നത്.
ക്ലാസ്‌മേറ്റിലെ ജയസൂര്യയുടെ കഞ്ഞിക്കുഴി സതീശനേയും, ഒരു ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന ഫഹദ്ഫാസിലിന്റെ കഥാപാത്രത്തെയൊക്കയും ചേര്‍ത്തുവെച്ചാണ് വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് പറഞ്ഞ് ട്രോളുകള്‍ ഇറങ്ങുന്നത്.

എന്നാല്‍ സൈക്കിള്‍ യാത്രയാണങ്ങിലും, പദയാത്രയാണങ്കിലുംപ്രതിഷേധിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞതെന്നാണ് യൂത്ത് കോണ്‍ഗ്രസ് അനുകൂലികളുടെ മറുപടി.

 

 

Share news
error: Content is protected !!
Scroll to Top