കരിപ്പൂർ സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അര്‍ജുന്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ആകാശിന് പങ്ക് ഉണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ ആണ് ചോദ്യം ചെയ്യല്‍.

ആകാശിന്റെ കണ്ണൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് വിവരം മനസിലാക്കിയ അര്‍ജുന്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ടി പി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നല്‍കിയെന്നാണ് സൂചന.

സ്വര്‍ണ്ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിനു ഇല്ലെന്നാണ് അര്‍ജുന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം. അര്‍ജുന്‍ ഉള്‍പ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top