ഇരട്ട മോഡലുകള്‍ വിപണിയില്‍ ഇറക്കി ട്രയംഫും ബജാജും

ഇരട്ട മോഡലുകള്‍ വിപണിയില്‍ ഇറക്കി ട്രയംഫും ബജാജും. 400 സി സി കരുത്തുള്ള സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 x എന്നിങ്ങനെ രണ്ട് പുത്തന്‍ മോട്ടോര്‍ സൈക്കിളുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.അടുത്താഴ്ച്ച കമ്പനി ഔദ്യോഗികമായി ഈ മോഡലുകള്‍ അവതരിപ്പിക്കും.

ഒരു ജോഡി ഹാന്‍ഡ് ഗാര്‍ഡുകളും സ്പ്‌ളിറ്റ് സീറ്റുകളും ഡ്യൂവല്‍ പര്‍പസ് ടയറുകള്‍ എന്നിവ ഈ മോഡലുകളില്‍ ഉണ്ടാവും.398സി സി ലിക്വിഡ് കൂള്‍ എഞ്ചിന്‍ ആണ് ഇവയ്ക്കുള്ളത്.8000 rpm ല്‍ 39.5 bhp പവറും 6500rpm ല്‍ 37.5NM torque ഇവയ്ക്കുണ്ടാവും.ആറ് സ്പീഡ് ഗിയര്‍ ബോക്‌സും ഇതില്‍ ഉണ്ടാവും.

ഡ്യൂവല്‍ ചാനല്‍ എ ബി എസ് രണ്ട് വാഹനത്തിനും സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. കാര്‍ണിവല്‍ റെഡ്,കാസ്പിയന്‍ ബ്ലൂ,ഫാന്റം ബ്ലാക്ക് എന്നീ കളറുകളില്‍ സ്പീഡ് 400 ഡും കാര്‍ണിവല്‍ റെഡ്,കാക്കി ഗ്രീന്‍ ,ഫാന്റം ബ്ലാക്ക് എന്നീ കളറുകളില്‍ സ്‌ക്രാംബ്ലര്‍ 400x ലഭ്യമാവും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top