ട്രെന്‍ഡിങ് താരം ഹാഷിറിന്റെ ആദ്യ സിനിമ ”ശ്രീ ഗരുഡകല്‍പ്പ” വരുന്നു

ശ്രീ ഗരുഡകല്‍പ്പയുടെ ഒറ്റപ്പാലത്തു ചിത്രീകരിച്ച ഷെഡ്യൂളില്‍ ആണ് ഇന്‍സ്റ്റാഗ്രാം റീലിസിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് , ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകല്‍പ്പയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പര്‍ ഹിറ്റായ ‘വാഴ’യാണ്. ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയില്‍ ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകല്‍പ്പയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മാതാക്കളായ റെജിമോന്‍, സനല്‍കുമാര്‍ എന്നിവരുടെ നിര്‍ബന്ധ പ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.

ഒന്നരലക്ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി ഷൂട്ട് ചെയ്ത ”ശ്രീ ഗരുഡകല്‍പ്പ” ക്ലൈമാക്‌സ് സീനുകള്‍ സിനിമയുടെ എടുത്ത പറയേണ്ടേ പ്രത്യേകതയാണ്. നായകന്‍ ബിനു പപ്പുവും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന പ്രധാന സീനുകള്‍ ആണ് രണ്ടാം ഷെഡ്യൂളില്‍ ഒറ്റപ്പാലത്തു പൂര്‍ത്തിയായത്. ഒറ്റപ്പാലത്തു 35 ഏക്കറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്തു ആണ് ഒന്നരലക്ഷംജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി ശ്രീ ഗരുഢകല്പയുടെ ക്ലൈമാക്‌സ് സീനുകള്‍ ഷൂട്ട് ചെയ്തത്.

ബിനു പപ്പു പ്രധാന വേഷത്തില്‍ എത്തുന്ന ശ്രീ ഗരുഡകല്‍പ്പയില്‍ സംവിധായകന്‍ രഞ്ജിത്ത്, ക്വീന്‍ ധ്രുവന്‍, തമിഴ് താരം കൈതി ദീന എന്നിവരെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പുതുമുഖം ടഅ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ”ശ്രീ ഗരുഡ കല്‍പ്പ”. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഹിറ്റ് ജോഷി ചിത്രത്തിനു ശേഷം കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍, വിംങ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സഹകരണത്തോടെ സനല്‍ കുമാര്‍ ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഫെമിന ജോര്‍ജ്ജ് നായികയാവുന്നു. ഒപ്പം ആദ്യ പ്രസാദ്, രേണു സൗന്ദര്‍, പത്മ ഗോപിക, കുടശ്ശനാട് കനകം, ഹാഷിര്‍, രമേശ് മകയിരം, നസീര്‍ സംക്രാന്തി, മിനി അരുണ്‍, രാമചന്ദ്രന്‍ നായര്‍, ജയകുമാര്‍ പിള്ള, സഞ്ജു മധു, മുഹമ്മദ് സല്‍മാന്‍, ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയന്‍, ഭൃഗു മോഹന്‍, ഹരി മധു, രാജേഷ് ബി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്തതും പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു. പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ചിത്രത്തിന് പാപ്പിനു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ധന്യ സുരേഷ് മേനോന്‍ എഴുതിയ വരികള്‍ക്ക് കാര്‍ത്തിക് രാജാ സംഗീതം പകരുന്നു. എഡിറ്റര്‍ ശ്യാം ശശിധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് ആര്‍ നായര്‍, കല നിതിന്‍ എടപ്പാള്‍, മേക്കപ്പ് ലാലു കൂട്ടലാട, വസ്ത്രാലങ്കാരം വൈശാഖ് സനല്‍ കുമാര്‍ എസ് ആര്‍, സ്റ്റില്‍സ് സന്തോഷ് വൈഡ് ആംഗിള്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടി കെ കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ ജോസ് മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ മാനേജര്‍ സജയന്‍ ഉദയകുളങ്ങര, ശ്രീശന്‍, പി ആര്‍ ഒ എ എസ് ദിനേശ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ദീപക് മോഹന്‍, ഡിസൈന്‍സ്- എയ്ത്.

 

Share news
error: Content is protected !!
Scroll to Top