മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറി ഉത്തരവ്;റിപ്പോര്‍ട്ട് തേടി മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടിനീക്കാന്‍ കേരളം അനുമതി നല്‍കിയെന്ന സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വനംവകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി തേടിയതെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എ കെ സ്റ്റാലിന്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറത്തുവന്നത്.

Share news
error: Content is protected !!
Scroll to Top