Section

malabari-logo-mobile

മരം ദേഹത്ത് വീണ് മരണമടഞ്ഞയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

HIGHLIGHTS : ആറ് വര്‍ഷം മുന്‍പ് മരത്തിന്റെ ഉണങ്ങിയ ശാഖ മുറഞ്ഞ് ദേഹത്ത് വീണ് മരണമടഞ്ഞ 56 കാരന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം.

ജയ്പൂര്‍:  ആറ് വര്‍ഷം മുന്‍പ് മരത്തിന്റെ ഉണങ്ങിയ ശാഖ മുറഞ്ഞ് ദേഹത്ത് വീണ് മരണമടഞ്ഞ 56 കാരന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം.

രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. ലളിത് കുമാര്‍ ജലാനി എന്ന ഡോക്ടറാണ് റോഡരികിലൂടെ നടന്നു പോകുമ്പോള്‍ തൊട്ടടുത്ത പാര്‍ക്കില്‍ നിന്ന് റോഡിലേക്ക് നീണ്ടു നിന്ന മരത്തിന്റെ ഉണങ്ങിയ ശാഖ മുറിഞ്ഞ് ദേഹത്ത് വീണ് മരണപ്പെട്ടത്.

sameeksha-malabarinews

മരണത്തിനുത്തരവാദി പാര്‍ക്കിന്റെ പരിപാലകരായ പ്രാദേശികഭരണകൂടമായ പഞ്ചായത്താണെന്നും ഇവര്‍ ഉണങ്ങിയ മരം കൃത്യസമയത്തു തന്നെ മുറിച്ച് നീക്കിയിരുന്നെങ്ങില്‍ ലളിത് കുമാര്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നെന്നും അവകാശപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. അധികൃതരോട് അഞ്ച് കോടി രൂപ നഷ്ടപരിഹാരതുകയായി ഇവര്‍ ആവിശ്യപ്പെട്ടു. പിന്നീട്  കോടതി നിര്‍ദ്ദേശപ്രകാരം നടന്ന ചര്‍ച്ചക്കൊടുവില്‍ 1.076 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!