പരപ്പനങ്ങാടിയില്‍ റോഡരികില്‍ മരത്തിന് തീ പിടിച്ചു

A tree caught fire on the roadside in Parappanangadi

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: താനൂര്‍ റോഡില്‍ പൂരപ്പുഴ പാലത്തിനു സമീപം റോഡരികിലെ വന്‍ ചീനിമരം കത്തി നശിച്ചു .ഞായറാഴ്ച ഉച്ചയോടെ മരത്തിനു തീ കത്തുന്ന വിവരം നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താനൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീ കെടുത്തുകയായിരുന്നു .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈയിടെ പണി പൂര്‍ത്തീകരിച്ച പൂരപ്പുഴ ചെറമംഗലം റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി മുറിച്ചു കൂട്ടിയ മരത്തിന്റെ വേരുകള്‍ക്കിടയില്‍ കത്തിച്ച സിഗരറ്റ് കുറ്റി എറിഞ്ഞതാകാം തീ പിടുത്തതിന് കാരണമെന്നു അനുമാനിക്കുന്നതായി സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്ര നാഥ് പറഞ്ഞു .

കഴിഞ്ഞ ഫെബ്രുവരി 26 നാണു താനൂരില്‍ ഫയര്‍ ഫോഴ്‌സ് ആരംഭിച്ചത് .ഇതിനോടകം പത്തോളം കേസുകളാണ് താനൂരില്‍ ലഭിച്ചിട്ടുള്ളത് .
തീ അണക്കുന്നതിനു സ്റ്റേഷന്‍ ഓഫീസര്‍ക്ക് പുറമെ ഗ്രേഡ് എ എസ് ടി ഒ പി അബ്ദുല്‍ സലിം എഫ് ആര്‍ ഒ (ഡ്രൈവര്‍ )ഇ സജീര്‍ എഫ് ആര്‍ ഒ അന്‍വര്‍ സാദിഖ് ,വിമല്‍കുമാര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി .

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •