Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 700 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക്

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 695 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,682 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 19,667 പേര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്ന് 700 കടന്നു. ഇന്ന് 728 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 695 പേര്‍ക്കും ഉറവിടമറിയാതെ 10 പേര്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മുന്‍ ദിനങ്ങളെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവരിലും രോഗബാധ കൂടിയിട്ടുണ്ട്. ഇന്ന് മാത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

19,667 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,682 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 151 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 88 പേരും 82 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലുള്‍പ്പടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി 618 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. അതേസമയം ജില്ലയില്‍ ഇന്ന് 265 പേര്‍ കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 1,23,623 ആയി.

sameeksha-malabarinews

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരും ആരോഗ്യ ജാഗ്രത ഉറപ്പാക്കേണ്ടതാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട്  ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഏപ്രില്‍ 11 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 16
ആലങ്കോട് 15
ആലിപ്പറമ്പ് 06
ആനക്കയം 04
അങ്ങാടിപ്പുറം 14
അരീക്കോട് 15
ആതവനാട് 02
ഊരകം 06
ചീക്കോട് 04
ചേലേമ്പ്ര  04
ചെറുകാവ് 05
ചോക്കാട് 05
ചുങ്കത്തറ 09
എടക്കര 06
എടപ്പറ്റ 05
എടപ്പാള്‍ 10
എടരിക്കോട് 02
എടവണ്ണ  05
എടയൂര്‍  02
ഏലംകുളം 07
കാലടി 04
കാളികാവ് 04
കല്‍പകഞ്ചേരി 02
കണ്ണമംഗലം 05
കരുളായി 03
കരുവാരക്കുണ്ട് 09
കാവനൂര്‍ 02
കീഴാറ്റൂര്‍  07
കീഴുപറമ്പ് 07
കോഡൂര്‍ 03
കൊണ്ടോട്ടി 25
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍  19
കുറുവ 11
കുറ്റിപ്പുറം 04
കുഴിമണ്ണ 10
മക്കരപ്പറമ്പ് 06
മലപ്പുറം 30
മമ്പാട്  03
മംഗലം 06
മഞ്ചേരി 08
മങ്കട 11
മാറാക്കര 05
മാറഞ്ചേരി 08
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 11
മൂര്‍ക്കനാട് 01
മൂത്തേടം 05
മൊറയൂര്‍ 10
മുതുവല്ലൂര്‍ 06
നന്നമ്പ്ര 10
നന്നംമുക്ക് 20
നെടിയിരുപ്പ് 07
നിലമ്പൂര്‍ 04
നിറമരുതൂര്‍ 09
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 02
പള്ളിക്കല്‍ 07
പാണ്ടിക്കാട് 04
പരപ്പനങ്ങാടി 13
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 10
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 08
പെരുവള്ളൂര്‍ 07
പൊന്മുണ്ടം 03
പൊന്നാനി 07
പൂക്കോട്ടൂര്‍ 03
പോരൂര്‍ 04
പോത്തുകല്ല് 07
പുലാമന്തോള്‍ 04
പുളിക്കല്‍ 19
പുല്‍പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 04
താനാളൂര്‍ 04
താനൂര്‍ 10
തലക്കാട് 05
തവനൂര്‍ 02
താഴേക്കോട് 02
തേഞ്ഞിപ്പലം 07
തെന്നല 03
തിരുനാവായ 04
തിരുവാലി 07
തൃപ്രങ്ങോട് 04
തുവ്വൂര്‍ 01
തിരൂര്‍  14
തിരൂരങ്ങാടി 13
ഊര്‍ങ്ങാട്ടിരി 10
വളാഞ്ചേരി 04
വളവന്നൂര്‍ 02
വള്ളിക്കുന്ന് 10
വട്ടംകുളം 03
വാഴക്കാട്  03
വാഴയൂര്‍ 08
വഴിക്കടവ് 04
വെളിയങ്കോട് 20
വേങ്ങര 16
വെട്ടം 11
വണ്ടൂര്‍ 16
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!