സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു; ജൂണ്‍ 16 മുതല്‍ ഒമ്പത് സര്‍വീസുകള്‍

Train services to resume in Kerala from June 16. Nine trains will resume service.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് നിര്‍ത്തിവെച്ച ട്രെയിനുകള്‍ ഓടി തുടങ്ങുക. ഒമ്പത് ട്രെയിനുകളുടെ സര്‍വീസാണ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16, 17 തീയതികളിലായി ഒമ്പത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. അതേസമയം ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ സംസ്ഥാനത്തിന് അകത്ത് സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകളില്ല. സംസ്ഥാനത്തുനിന്ന് സര്‍വീസ് ആരംഭിക്കുന്ന അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജൂണ്‍ 16 മുതല്‍ ഓടിത്തുടങ്ങുക.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര് ഫാസ്റ്റ്, ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂരു – കൊച്ചുവേളി – മൈസൂരു എക്‌സ്പ്രസ്സ്, ബാംഗ്ലൂര് – എറണാകുളം – ബാംഗ്ലൂര് സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം – കാരൈക്കല്‍ – എറണാകുളം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

യാത്രക്കാര് കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. ലോക്ക് ഡൗണും കോവിഡ് വ്യാപനവും കാരണം യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവും കൂടി പരിഗണിച്ചായിരുന്നു റെയില്‍വേയുടെ തീരുമാനം.

അതിനിടെ കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍കാല ടൈംടേബിള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി റെയില്‍വെ അറിയിച്ചു. 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്പെഷല്‍ പുറപ്പെടുന്ന സമയത്തില്‍ (രാവിലെ 9.15) മാറ്റമില്ലെങ്കിലും ഷൊര്‍ണ്ണൂരിലൂടെ മുക്കാല്‍ മണിക്കൂര്‍ നേരത്തെ കടന്നുപോകും.

നേരത്തെ, വൈകുന്നേരം 4.25ന് ഷൊര്‍ണ്ണൂരില്‍ എത്തിയിരുന്ന നേത്രാവതി, പുതിയ ടൈംടേബിള്‍ അനുസരിച്ച് വൈകിട്ട് 3.45ന് എത്തും. അതിനനുസരിച്ച് തുടര്‍ന്നുള്ള സ്റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.

ആഴ്ചയില്‍ മൂന്ന് ദിവസമുള്ള 02431 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി സ്പെഷല്‍, പുതിയ ടൈംടേബിള്‍ പ്രകാരം നാലേമുക്കാല്‍ മണിക്കൂര്‍ നേരത്തെ സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്നും ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ഷൊര്‍ണ്ണൂരിലൂടെ രാത്രി 8.55ന് കടന്നുപോകും. ഇതിനനുസരിച്ച് മറ്റു സ്റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും. 02617എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്‌പെഷലും രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ്. എറണാകുളത്തുനിന്നും ഉച്ചക്ക് 1.15ന് പുറപ്പെട്ടിരുന്ന ഈ ട്രെയിന്‍ വ്യാഴാഴ്ച മുതല്‍ രാവിലെ 10.50ന് സര്‍വിസ് തുടങ്ങും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •