
മ്യൂണിക്: തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക ട്രെയിന്‍ പാളം തെറ്റിയുണ്ടായ സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്‌ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര്‍ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടമുണ്ടായത്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് ജര്‍മനിയിലെ പ്രധാന റെയില്‍വേ ഓപ്പറേറ്റര്‍ വിശദമാക്കുന്നത്. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഫയര്‍ ഫോഴ്‌സും പൊലീസും അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവത്തനം പുരോഗമിക്കുന്നത്. തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെവച്ചാണ് അപകടമുണ്ടായത്. രണ്ട് ബോഗികളാണ് പൂര്‍ണമായി പാളത്തില്‍ മറിഞ്ഞത്. എന്നാല്‍ അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണവും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



