ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു;നാലുപേര്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ 9.15 ഓടെയാണ് അപകടം. തിരുമാള്‍പൂര്‍-ചെന്നൈ ബീച്ച് സര്‍ബന്‍ ട്രെയിനില്‍ തിരക്കുകാരണം തൂങ്ങിനിന്നവരാണ് അപകടത്തില്‍പ്പെട്ടത്. പലവന്തങ്ങലിനും സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനുമിടയിലുള്ള സിഗ്നല്‍ പോസ്റ്റിലിടിച്ചാണ് മരണത്തിനിടയാക്കിയത്.

അതെസമയം മരണപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top