തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍

തൃശൂര്‍: കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. തൃശൂര്‍ പൂരം നടത്താന്‍ മതിയായ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും, ജില്ലാ ഭരണകൂടം നിഷേധാത്മക നിവപാട് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്രാളിക്കാവ് പൂരത്തിന്റെയും, മച്ചാട് മാമാങ്കത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിനും അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച  ഹര്‍ത്താല്‍ നടത്തുമെന്ന് ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹര്‍ത്താലിന് കോണ്‍ഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top