ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 മരണം; 40 പേര്‍ക്ക് പരിക്ക്

Untitled-1 copyദില്ലി: ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിന് സമീപം ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

വാരാണസിയില്‍ നിന്ന് ഖൊരക് പൂരിലേക്ക് പോകുകയായിരുന്ന കൃഷക് എക്‌സ്പ്രസ്സും, ലഖ്‌നൗവില്‍ നിന്ന് ബറൗണിയിലേക്ക് പോകുകയായിരുന്ന ബറൗണി എക്‌സ്പ്രസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ഖൊരക്പൂര്‍ – വാരാണസി പാതയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top