ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-അരീക്കോട് റോഡിൽ (എക്കാപറമ്പ് മുതൽ അരീക്കോട് ജങ്ഷൻ വരെ) ടീച്ചർ പടിയിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ടീച്ചർപടി-മുതുവല്ലൂർ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂർത്തിയാവുന്നത് വരെ നിരോധിച്ചു.

മുതുവല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആലിൻ ചുവട്-കിഴിശ്ശേരി റോഡ് വഴിയും മുതുവല്ലൂർ നിന്നും ടീച്ചർപടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാനീരി-മാങ്കാവ്-അങ്ങാടിപ്പറമ്പ്-നെച്ചിപ്പറമ്പ് റോഡ് വഴിയും തിരിഞ്ഞുപോകണമെന്ന്

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top