കോഴിക്കോട്: കല്‍പറ്റ എംഎല്‍എ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍ പെട്ടു. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ അപകട സമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എയുടെ കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പിന്നീട് ലഭ്യമായി.




