വൈരങ്കോട് വലിയ തീയാട്ടിനോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത നിയന്ത്രണം

തിരൂർ: വൈരങ്കോട് ക്ഷേത്രത്തിലെ വലിയ തീയാട്ട് മഹോത്സവത്തോടനുബന്ധിച്ച് വരവാഘോഷങ്ങൾ കടന്നുവരുന്ന ഭാഗങ്ങളിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ വാഹന ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

പട്ടർനടക്കാവ് വഴി തിരുന്നാവായ- പുത്തനത്താണി  റൂട്ടിലൂം മുക്കിലപീടിക – പട്ടർ നടക്കാവ് റൂട്ടിലും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.. കോലുപ്പാലം- മുക്കിലപീടിക വഴിയും അല്ലൂർ റോഡ് ജംഗ്ഷൻ- മുക്കിലപീടിക വഴിയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

വാഹന പാർക്കിംഗ് താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു
കോലുപ്പാലം- മുക്കിലപീടിക റൂട്ടിൽ വെള്ളരിയിൽ ഓഡിറ്റോറിയം, എ.എം.എൽ.പി സ്കൂൾ തെക്കൻ കുറ്റൂർ എന്നിവിടങ്ങളിലും പുല്ലൂർ- മുക്കില പീടിക റൂട്ടിൽ  പഴയേടത്ത് ശിവക്ഷേത്ര ഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.. രണ്ടാൽ- തെക്കൻ കുറ്റൂർ റൂട്ടിൽ AES School,  PEPCO ഫുഡ് പ്രോഡക്റ്റ് , അല്ലൂർ പാടം എന്നിവിടങ്ങളിലും പുത്തനത്താണി – പട്ടർനടക്കാവ് റൂട്ടിൽ കമാനം റോഡ് ഭാഗത്തെ പാടത്തും ആതവനാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ TKB ഓഡിറ്റോറിയം, എസ്ക്വയർ ഓഡിറ്റോറിയം എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ് ..

Share news
error: Content is protected !!
Scroll to Top