HIGHLIGHTS : Traffic diverted after Malappuram-Kuriat road collapses on national highway

തിരൂരങ്ങാടി: ദേശീയപാതയില്‍ മലപ്പുറം കൂരിയാട്ട് റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചേളാരിയില്‍ നിന്ന് തിരിഞ്ഞ് കൂട്ടുമൂച്ചി, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം.

കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തലപ്പാറ, മൂന്നിയൂര്‍, ആലിന്‍ചുവട്, ചെമ്മാട് വഴി തിരൂരങ്ങാടിയിലൂടെ കക്കാട്ടെത്തിയാണ് പോകേണ്ടത്. വേങ്ങര, കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുറം ജങ്ഷനില്‍ നിന്ന് കുന്നുംപുറം എയര്‍പോര്‍ട്ട് റോഡ് വഴി പോകണം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കൂരിയാട് റോഡ് തകര്‍ന്നത്. അപകടത്തില്‍ സര്‍വിസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകളാണ് തകര്‍ന്നത്. കല്ലും മണ്ണും കോണ്‍ക്രീറ്റ് കട്ടകളും കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് നിസാര പരിക്കാണുള്ളത്.
വയല്‍ നികത്തി നിര്‍മിച്ച സര്‍വിസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ, ഏറെ ഉയരത്തില്‍ നിര്‍മിച്ച ദേശീയപാതയുടെ മതിലും സര്‍വിസ് റോഡിലേക്ക് നിലംപൊത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു