ലഹരിവേട്ട: കഞ്ചാവുമായി കുടുങ്ങിയത് എട്ടുപേര്‍

HIGHLIGHTS : Drug bust: Eight people caught with cannabis

cite

പയ്യോളി: പയ്യോളി പൊലീസ് മയക്കുമരുന്ന് വേട്ട ഊര്‍ജിതമാക്കിയതോടെ കഴിഞ്ഞദിവസം രാത്രി മാത്രം കഞ്ചാവുമായി പിടിയിലായത് എട്ടുപേര്‍. കീഴൂര്‍, പയ്യോളി ഐപിസി റോഡ്, ബീച്ച് റോഡ്, തിക്കോടി കല്ലകത്ത് ബീച്ച് തുടങ്ങിയ വിവിധസ്ഥലങ്ങളില്‍ നടത്തിയ രാത്രി പരിശോധനയിലാണ് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കെ യുവാക്കള്‍ പിടിയിലായത്. ഇവരില്‍ ഒരു കച്ചവടക്കാരനുമുള്‍പ്പെടും.

കടലൂര്‍ കാട്ടുപറമ്പില്‍ നാരങ്ങോളി പി വി അഷ്‌കറില്‍ (24) നിന്ന് 31.72 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിക്കോടി സ്വദേശിയായ കഞ്ചാവ് വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു.

കഞ്ചാവ് ഉപയോഗിച്ചതിന് കീഴൂര്‍, പയ്യോളി, കടലൂര്‍, നെല്ലേരി മാണിക്കോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!